Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trial

​നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ക്കേ​സ്; പ്ര​തി ചെ​ന്താ​മ​ര​യുടെ ശി​ക്ഷാ​വി​ധി ഈ ​മാ​സം 20ന്

പാ​ല​ക്കാ​ട്:​നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ക്കേ​സി​ൽ പ്ര​തി ചെ​ന്താ​മ​ര​യ്ക്കു​ള്ള ശി​ക്ഷാ​വി​ധി ഈ ​മാ​സം 20ന് ​പ്ര​ഖ്യാ​പി​ക്കും. പാ​ല​ക്കാ​ട് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് കേ​സി​ൽ അ​ന്തി​മ വി​ധി പ​റ​യു​ക.

വി​ധി​പ്ര​സ്താ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി പ്ര​തി​യു​ടെ മാ​ന​സി​ക നി​ല​യും കൗ​ൺ​സി​ലിം​ഗ് വി​വ​ര​ങ്ങ​ളും അ​ട​ങ്ങി​യ മി​റ്റി​ഗേ​ഷ​ൻ റി​പ്പോ​ർ​ട്ട് നി​യ​മ​സ​ഹാ​യ വേ​ദി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. എ​ന്നാ​ൽ ഈ ​റി​പ്പോ​ർ​ട്ടി​നെ​ച്ചൊ​ല്ലി കോ​ട​തി​യി​ൽ ഇ​രു​ഭാ​ഗ​വും ത​മ്മി​ൽ ക​ടു​ത്ത വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളാ​ണ് ന​ട​ന്ന​ത്.

പ്ര​തി​ക്ക് അ​നു​കൂ​ല​മാ​യ മി​റ്റി​ഗേ​ഷ​ൻ റി​പ്പോ​ർ​ട്ടി​നെ പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ ശ​ക്ത​മാ​യി എ​തി​ർ​ത്തു. പ്ര​തി​യാ​യ ചെ​ന്താ​മ​ര ന​ൽ​കി​യ മൊ​ഴി​ക​ൾ അ​തേ​പ​ടി പ​ക​ർ​ത്തി​വെ​ച്ച​ത​ല്ലാ​തെ റി​പ്പോ​ർ​ട്ടി​ൽ സ്വ​ത​ന്ത്ര​മാ​യ ക​ണ്ടെ​ത്ത​ലു​ക​ളൊ​ന്നു​മി​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​തി​ക്ക് ശ​രി​യാ​യ ചി​കി​ത്സ ന​ൽ​കാ​ത്ത​തി​നാ​ലാ​ണ് ര​ണ്ടാ​മ​ത്തെ കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്ന റി​പ്പോ​ർ​ട്ടി​ലെ പ​രാ​മ​ർ​ശം തി​ക​ച്ചും തെ​റ്റാ​ണെ​ന്നും പ്രൊ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു. ജ​യി​ലി​ൽ പ​ണി​യെ​ടു​ത്തു കി​ട്ടു​ന്ന തു​ക ഇ​ര​യാ​യ സു​ധാ​ക​ര​ന്‍റെ മ​ക്ക​ൾ​ക്ക് ന​ൽ​കാ​മെ​ന്ന പ്ര​തി​യു​ടെ വാ​ഗ്ദാ​നം വെ​റും ത​ന്ത്രം മാ​ത്ര​മാ​ണ്. ചെ​യ്ത ക്രൂ​ര​ത​യി​ൽ പ്ര​തി​ക്ക് ഒ​ട്ടും പ​ശ്ചാ​ത്താ​പ​മി​ല്ലെ​ന്നും, ഭാ​ര്യ​യും മ​ക​ളും ഉ​പേ​ക്ഷി​ച്ചു പോ​യ​തി​ൽ മാ​ത്ര​മാ​ണ് ചെ​ന്താ​മ​ര​യ്ക്ക് വി​ഷ​മ​മെ​ന്നും പ്രോസി​ക്യൂ​ഷ​ൻ കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു.

ചെന്താമരയ്ക്ക് ഭാവിയിൽ മാനസാന്തരമുണ്ടാകാനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. അതിനാൽ തന്നെ പരമാവധി ശിക്ഷയായ വധശിക്ഷയിൽ നിന്നും പ്രതിയെ ഒഴിവാക്കണമെന്നും പ്രതിഭാഗം കോടതിയിൽ അഭ്യർഥിച്ചു.

National

മന്ത്രിയുടെ പരാമർശം: വി​​​ചാ​​​ര​​​ണ​​​യ്ക്കു സ​​​മ​​​യ​​​പ​​​രി​​​ധി നി​​​ശ്ച​​​യി​​​ച്ച് ​​​കോ​​​ട​​​തി

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ണ​​​ൽ സോ​​​ഫി​​​യ ഖു​​​റേ​​​ഷി​​​ക്കെ​​​തി​​​രേ വി​​​വാ​​​ദ പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യ ബി​​​ജെ​​​പി മ​​​ന്ത്രി കു​​​ൻ​​​വ​​​ർ വി​​​ജ​​​യ് ഷാ​​​യു​​​ടെ വി​​​ചാ​​​ര​​​ണ​​​യ്ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ൻ മ​​​ധ്യ​​​പ്ര​​​ദേ​​​ശ് സ​​​ർ​​​ക്കാ​​​രി​​​ന് സു​​​പ്രീം​​​കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം.

അ​​​ദ്ദേ​​​ഹ​​​ത്തി​​​നെ​​​തി​​​രേ കു​​​റ്റ​​​വി​​​ചാ​​​ര​​​ണ​​​യ്ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ന്‍റെ (എ​​​സ്ഐ​​​ടി) അ​​​പേ​​​ക്ഷ​​​യി​​​ൽ മ​​​ധ്യ​​​പ്ര​​​ദേ​​​ശ് സ​​​ർ​​​ക്കാ​​​ർ കാ​​​ല​​​താ​​​മ​​​സം വ​​​രു​​​ത്തി​​​യ​​​താ​​​യി ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത്, ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ദീ​​​പാ​​​ങ്ക​​​ർ ദ​​​ത്ത, ജോ​​​യ്മ​​​ല്യ ബാ​​​ഗ്ജി എ​​​ന്നി​​​വ​​​രു​​​ടെ ബെ​​​ഞ്ച് ക​​​ണ്ടെ​​​ത്തി.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഓ​​​ഗ​​​സ്റ്റ് 19 മു​​​ത​​​ൽ എ​​​സ്ഐ​​​ടി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ മ​​​ധ്യ​​​പ്ര​​​ദേ​​​ശ് സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തി​​​ട്ടി​​​ല്ലെ​​​ന്ന് ബെ​​​ഞ്ച് നി​​​രീ​​​ക്ഷി​​​ച്ചു.

Latest News

Corehub Up